---
title: "തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭയിലെ 22 അങ്കണവാടികൾക്കായി വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു"
english_title: "Taliparamba Municipality distributed water purifiers to 22 Anganwadis in the municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310488/Taliparamba Municipality distributed water purifiers to 22 Anganwadis in the municipality"
published_at: "2025-08-23T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a9c9a06a4e3_IMG-20250823-WA0113.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭയിലെ 22 അങ്കണവാടികൾക്കായി വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു

> **Lead Summary:** തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭയിലെ 22 അങ്കണവാടികൾക്കായി വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്യൂരിഫയറുകൾ വാങ്ങിയത്.

## Article Content

തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭയിലെ 22 അങ്കണവാടികൾക്കായി വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്യൂരിഫയറുകൾ വാങ്ങിയത്.

ഓഗസ്റ്റ് 23-ന് ടൗൺ അങ്കണവാടിയിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭചെയർപേഴ്സൺ മുർഷിദ കൊങ്ങായി വിതരണോദ്ഘാടനം നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. രജുല അധ്യക്ഷത വഹിച്ചു.

അങ്കണവാടികളിലെ കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ നഗരസഭാംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

സ്ഥിരം സമിതി ആദ്യക്ഷൻമാരായ പി പി മുഹമ്മദ് നിസാർ, കെ പി കദീജ ALMSC അംഗങ്ങളായ പി എ സിദ്ധീഖ് കെ പി ഫിറോസ് എന്നിവർ ആശംസയർപ്പിച്ചസംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി സ്മിത കെ കുന്നിൽ സ്വാഗതവും അങ്കണവാടി വർക്കർ ശ്രീമതി ബിന്ദു എ വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310488/Taliparamba Municipality distributed water purifiers to 22 Anganwadis in the municipality)